Resumen del episodio
ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞ ആഴ്ചയിലെ പ്രധാന വാർത്തകൾ കേൾക്കാം... ചുരുക്കത്തിൽ... #sbsaudiopodcast
ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞ ആഴ്ചയിലെ പ്രധാന വാർത്തകൾ കേൾക്കാം... ചുരുക്കത്തിൽ... #sbsaudiopodcast
Episodios
ഓസ്ട്രേലിയ പോയവാരം: പകർച്ചവ്യാധികളിൽ ഭൂരിഭാഗവും മൃഗങ്ങളിൽ നിന്ന്; ഫ്ലൈദുബായ് പൈലറ്റിന്റെ ഓസ്ട്രേലിയൻ ബന്ധം അന്വേഷിക്കും
Escuchadoഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞ ആഴ്ചയിലെ പ്രധാന വാർത്തകൾ കേൾക്കാം... ചുരുക്കത്തിൽ... #sbsaudiopodcast
ഇന്നത്തെ വാർത്ത: ക്രെഡിറ്റ് കാർഡ് പേയ്മെൻറുകൾ താത്കാലികമായി തുടരും; ATOയെ സഹായിക്കുമെന്ന് ട്രഷറർ
Escuchado2026 ഒക്ടോബർ ഒമ്പതിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
കുടിയേറ്റം കുറച്ചാൽ 'പ്രശ്നങ്ങൾ' തീരുമോ? ലിബറൽ, ലേബർ, വൺനേഷൻ നയങ്ങൾ വിശദമായി
Escuchadoഓസ്ട്രേലിയയിൽ കുടിയേറ്റം വീണ്ടും വലിയ രാഷ്ട്രീയ ചർച്ചയായി മാറുകയാണ്. ഭവന പ്രതിസന്ധി, ജീവിതച്ചെലവ്, തൊഴിലവസരങ്ങൾ, ആശുപത്രികൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിലെ സമ്മർദ്ദം ചൂണ്ടിക്കാട്ടി ലേബർ, ലിബറൽ സഖ്യം, വൺ നേഷൻ എന്നീ പാർട്ടികൾ കുടിയേറ്റം കുറയ്ക്കാനുള്ള വ്യത്യസ്ത പദ്ധതികളാണ് മുന്നോട്ടുവയ്ക്കുന്നത്. എന്നാൽ കുടിയേറ്റം കുറച്ചാൽ ഈ പ്രശ്നങ്ങൾ യഥാർത്ഥത്തിൽ എത്രത്തോളം പരിഹരിക്കാനാകും? ഈ മൂന്ന് പാർട്ടികളുടെ നയങ്ങൾ തമ്മിലുള്ള പ്രധാന വ്യത്യാസങ്ങളും, അവ ഓസ്ട്രേലിയൻ സമ്പദ്വ്യവസ്ഥയെ എങ്ങനെ ബാധിക്കുമെന്നും കേൾക്കാം. #sbsaudiopodcast
ഇന്നത്തെ വാർത്ത: ക്രെഡിറ്റ് കാർഡ് പേയ്മെൻറുകൾ സ്വീകരിക്കില്ലെന്ന് ATO; വില കൂട്ടേണ്ടിവരുമെന്ന് ചെറുകിട ബിസിനസുകൾ
Escuchado2026 ഒക്ടോബർ ഏഴിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
ഏഴ് ബൈക്കുകൾ, 45 ദിവസം; ഓസ്ട്രേലിയ ചുറ്റി 'ബിഗ് ലാപ്പുമായി' ഈ മലയാളികൾ
Escuchadoഓസ്ട്രേലിയ മുഴുവൻ ബൈക്കിൽ ചുറ്റാനായി ഏഴ് മലയാളികൾ 45 ദിവസത്തെ ‘Australian Big Lap’ യാത്ര ആരംഭിച്ചിരിക്കുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ ആയിരക്കണക്കിന് കിലോമീറ്റർ സഞ്ചരിച്ചുകൊണ്ട് ഓസ്ട്രേലിയയെ അടുത്തറിയുകയാണ് ഇവരുടെ ലക്ഷ്യം. ഓസ്ട്രേലിയൻ മലയാളികളുടെ ബിഗ് ലാപ്പ് വിശേഷങ്ങൾ കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും..... #sbsaudiopodcast
ഇന്നത്തെ വാർത്ത: നിർമ്മാണത്തിൽ 2.5 ലക്ഷം വീടുകൾ; മൂന്ന് മാസത്തിനിടെ പൂർത്തിയായത് 47,000 പുതിയ വീടുകൾ
Escuchado2026 ഒക്ടോബർ ആറിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
ഇന്നത്തെ വാർത്ത: ഓസ്ട്രേലിയൻ കുടിയേറ്റം ഒരു ലക്ഷമായി ചുരുക്കും; ഗ്രാജ്വേറ്റ്, ഹ്യൂമാനിറ്റേറിയൻ വിസകൾ കുറയ്ക്കുമെന്നും ലിബറൽ സഖ്യം
Escuchado2026 ഒക്ടോബർ ആറിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
സിഡ്നിയിൽ വീണ്ടും ബോഗോങ് മോത്തുകളുടെ ദേശാടനക്കാലം; വിളിക്കാതെ എത്തുന്ന നിശാശലഭങ്ങളെ പേടിക്കണോ?
Escuchado2017-ന് ശേഷം ബോഗോങ് മോത്തുകളുടെ ഇത്രയും വലിയ കൂട്ടത്തെ കാണുന്നത് ഇതാദ്യമായാണ്. വാർഷിക ദേശാടനത്തിനിടെ ശക്തമായ കാറ്റുമൂലം വഴിമാറിയാണ് ലക്ഷക്കണക്കിന് ശലഭങ്ങൾ സിഡ്നി നഗരത്തിലേക്കും ന്യൂസൗത്ത് വെയിൽസിൻ്റെ പരിസര പ്രദേശങ്ങളിലേക്കും എത്തിയിരിക്കുന്നത്. കടുത്ത വരൾച്ച കാരണം വംശനാശ ഭീഷണി നേരിടുന്ന ഇവയുടെ അപൂർവ ദേശാടനത്തെക്കുറിച്ചും, ഇവയെ സംരക്ഷിക്കാൻ നാം ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും വിശദമായി കേൾക്കാം... #sbsaudiopodcast
ഇന്നത്തെ വാർത്ത: വീടുകളുടെ ലേല വിൽപ്പന കൂപ്പുകുത്തി; വിൽക്കാത്ത വീടുകളുടെ എണ്ണത്തിൽ 20% വർധനവ്
Escuchado2026 ഒക്ടോബർ അഞ്ചിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
കുടുംബത്തെ കൊണ്ടുവരാനാകില്ല, വിസ മാറ്റാനും നിയന്ത്രണം; ഓസ്ട്രേലിയൻ സ്റ്റുഡന്റ് വിസ മാറ്റങ്ങൾ സമഗ്രമായി
Escuchadoഓസ്ട്രേലിയൻ വിസ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് ഫെഡറൽ സർക്കാർ പ്രഖ്യാപിച്ച മാറ്റങ്ങൾ ഒക്ടോബർ രണ്ടിന് പ്രാബല്യത്തിൽ വന്നു. സ്റ്റുഡൻറ് വിസയിലുള്ളവർക്ക് പ്രഖ്യാപിച്ച നിയന്ത്രണങ്ങളിൽ ഇതോടെ കൂടുതൽ വ്യക്തത കൈവന്നിരിക്കുകയാണ്. കുടുംബാംഗങ്ങളെ ഓസ്ട്രേലിയയിലേക്ക് കൊണ്ടുവരുന്നതുമായും പുതിയ കോഴ്സുകളുടെ തിരഞ്ഞെടുപ്പുമായും ബന്ധപ്പെട്ട് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഏറ്റവും പുതിയ വിവരങ്ങൾ കേൾക്കാം. മെൽബണിലെ ഓസ്ട്രേലിയ മൈഗ്രേഷൻ ആൻഡ് സെറ്റിൽമെന്റ് സർവീസസിൽ മൈഗ്രേഷൻ ലോയറായ എഡ്വേർഡ് ഫ്രാൻസിസ് വിശദാംശങ്ങൾ പങ്കുവെക്കുന്നു. #sbsaudiopodcast
ഓസ്ട്രേലിയ പോയവാരം: ഓൺലൈൻ ഗെയിമുകൾ കുട്ടികളുടെ സുരക്ഷയ്ക്ക് ഭീഷണിയെന്ന് ഇ-സേഫ്റ്റി കമ്മീഷണർ; വിസാ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ
Escuchadoഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞ ആഴ്ചയിലെ പ്രധാന വാർത്തകൾ കേൾക്കാം... ചുരുക്കത്തിൽ... #sbsaudiopodcast
ഈ ഞായറാഴ്ച ' 2 മണി 3 മണിയാകും'; ഓസ്ട്രേലിയ ഡേലൈറ്റ് സേവിംഗിലേക്ക്...
Escuchadoഒക്ടോബർ ആദ്യ ഞായറാഴ്ചയാണ് ഓസ്ട്രേലിയയിലെ പല സംസ്ഥാനങ്ങളിലും ഡേലൈറ്റ് സേവിംഗ് ആരംഭിക്കുന്നത്. എന്തിനാണ് വർഷത്തിൽ രണ്ടുതവണ ക്ലോക്കിന്റെ സമയം മാറ്റുന്നത്? ഓസ്ട്രേലിയയിൽ, ഡേലൈറ്റ് സേവിംഗ് തുടങ്ങാനിരിക്കെ ,ഇതിന്റെ ചരിത്രത്തേയും,സമയ മാറ്റം ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെയും മറ്റ് വിശദാംശങ്ങളുമൊക്കെ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും... #sbsaudiopodcast
ഇന്നത്തെ വാർത്ത: വ്യാജ വാഗ്ദാനം നൽകുന്ന മൈഗ്രേഷൻ ഏജൻറുമാരെ വിലക്കും; നടപടിക്കൊരുങ്ങി ലേബർ സർക്കാർ
Escuchado2026 ഒക്ടോബർ രണ്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
പാട്ണർ വിസയ്ക്കായി ഒക്ടോബർ 2ന് മുമ്പ് അപേക്ഷിച്ചവർക്ക് ആശ്വാസിക്കാമോ? ഓസ്ട്രേലിയൻ സ്റ്റുഡൻറ് വിസ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ
Escuchadoഓസ്ട്രേലിയൻ വിസ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് ഫെഡറൽ സർക്കാർ പ്രഖ്യാപിച്ച മാറ്റങ്ങൾ ഒക്ടോബർ രണ്ടിന് പ്രാബല്യത്തിൽ വന്നു. സ്റ്റുഡൻറ് വിസയിലുള്ളവർക്ക് പ്രഖ്യാപിച്ച നിയന്ത്രണങ്ങളിൽ ഇതോടെ കൂടുതൽ വ്യക്തത കൈവന്നിരിക്കുകയാണ്. കുടുംബാംഗങ്ങളെ ഓസ്ട്രേലിയയിലേക്ക് കൊണ്ടുവരുന്നതുമായും പുതിയ കോഴ്സുകളുടെ തിരഞ്ഞെടുപ്പുമായും ബന്ധപ്പെട്ട് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഏറ്റവും പുതിയ വിവരങ്ങൾ കേൾക്കാം. മെൽബണിലെ ഓസ്ട്രേലിയ മൈഗ്രേഷൻ ആൻഡ് സെറ്റിൽമെന്റ് സർവീസസിൽ മൈഗ്രേഷൻ ലോയറായ എഡ്വേർഡ് ഫ്രാൻസിസ് വിശദാംശങ്ങൾ പങ്കുവെക്കുന്നു. #sbsaudiopodcast
വീടുവില വീണ്ടും താഴേക്ക്; 15 ശതമാനം വരെ ഇടിഞ്ഞേക്കാമെന്ന് റിപ്പോർട്ട്
Escuchadoഓസ്ട്രേലിയയിൽ വീടുകളുടെ വില തുടർച്ചയായ ആറാം മാസവും ഇടിഞ്ഞു. Cotality-യുടെ കണക്കനുസരിച്ച് സെപ്റ്റംബറിൽ ദേശീയതലത്തിൽ വീടുകളുടെ മൂല്യം 1.1 ശതമാനം കുറഞ്ഞതോടെ, മാർച്ചിലെ ഉയർന്ന നിലയിൽ നിന്ന് ആകെ ഇടിവ് 5.2 ശതമാനമായി. വീടുകളുടെ വില 10 മുതൽ 15 ശതമാനം വരെ ഇടിയാനുള്ള സാധ്യതകളും വിദഗ്ദ്ധർ മുന്നോട്ട് വെക്കുന്നു. കേൾക്കാം വിശദമായി... #sbsaudiopodcast
ഇന്നത്തെ വാർത്ത: ഓസ്ട്രേലിയൻ ഭവന വിപണി ചെറുപ്പക്കാർക്ക് അനുകൂലമാകുന്നെന്ന് ട്രഷറർ; വിലയിടിവ് തുടരുന്നു
Escuchado2026 ഒക്ടോബർ ഒന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
പലിശയും പണപ്പെരുപ്പവും ഉയർന്നു; കുടുംബ ബജറ്റ് താളം തെറ്റുമോ?
Escuchadoറിസർവ് ബാങ്ക് ഓഫ് ഓസ്ട്രേലിയ പലിശ നിരക്ക് വീണ്ടും ഉയർത്തിയതോടെ, ഭവനവായ്പയുള്ള കുടുംബങ്ങൾക്ക് സാമ്പത്തിക സമ്മർദ്ദം വീണ്ടും വർദ്ധിക്കുകയാണ്. ഇതിനൊപ്പം പണപ്പെരുപ്പവും ഉയർന്നതോടെ, ക്രിസ്മസിന് മുമ്പ് മറ്റൊരു പലിശനിരക്ക് വർദ്ധനവുണ്ടാകുമോ എന്ന ആശങ്കയും ശക്തമാകുന്നു. പുതിയ നിരക്ക് വർദ്ധന നമ്മളെ എങ്ങനെയൊക്കെ ബാധിച്ചേക്കാം? വിശദമായി കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും... #sbsaudiopodcast
ഇന്നത്തെ വാർത്ത: പലിശയ്ക്ക് പിന്നാലെ പണപ്പെരുപ്പവും കൂടി; ഓഗസ്റ്റിൽ 4%
Escuchado2026 സെപ്റ്റംബർ 30ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
പരിധി വിടുന്ന 'AI' ഏജന്റുകൾ; AI ഹാക്കിംഗ് ഉയർത്തുന്ന ആശങ്കകൾ അറിയാം...
Escuchadoഓസ്ട്രേലിയൻ സർക്കാരിന്റെ മെഡികെയർ വെബ്സൈറ്റ് 'AI agent' ഹാക്ക് ചെയ്യപ്പെട്ട സംഭവത്തിന് പിന്നാലെ AI സുരക്ഷ വീണ്ടും ചർച്ചയാകുകയാണ്. എന്താണ് എ ഐ ഏജന്റെന്നും , മെഡികെയർ വെബ്സൈറ് ഹാക്കിങ്ങിനെ കുറിച്ചും, AI യുടെ വളർച്ച ഉയർത്തുന്ന സുരക്ഷാ ഭീഷണികളെ കുറിച്ചും വിശദമായി കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും... #sbsaudiopodcast
ഇന്നത്തെ വാർത്ത: പലിശ വീണ്ടും കൂട്ടി; 15 വർഷത്തെ ഏറ്റവും ഉയർന്ന നിരക്ക്
Escuchado2026 സെപ്റ്റംബർ 29ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
കാർഡുകൾക്ക് ഇനി സർചാർജ്ജ് ഇല്ല; പക്ഷെ, നിങ്ങളുടെ പോക്കറ്റിന് നേട്ടമുണ്ടോ?
Escuchadoഒക്ടോബർ ഒന്നു മുതൽ ഓസ്ട്രേലിയയിൽ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് പേയ്മെന്റുകൾക്കുള്ള സർചാർജ് ഒഴിവാക്കുകയാണ്. ഉപഭോക്താക്കൾക്ക് പ്രതിവർഷം ഏകദേശം 1.6 ബില്യൺ ഡോളറിന്റെ അധിക ചെലവ് ഒഴിവാകുമെന്നാണ് കണക്ക്. എന്നാൽ സർചാർജ് ഇല്ലാതാകുന്നതോടെ ബിസിനസുകൾ ഈ ചെലവ് എങ്ങനെ നികത്തും? സാധനങ്ങളുടെയും സേവനങ്ങളുടെയും വില ഉയരുമോ? കേൾക്കാം വിശദമായി മുകളിലെ പ്ലെയറിൽ നിന്നും... #sbsaudiopodcast
Who really runs Australia, and where you fit in | How Australia Works - ആരാണ് ഓസ്ട്രേലിയൻ ഭരണചക്രം തിരിക്കുന്നത് | How Australia Works
EscuchadoDo you know who can help you with a business permit, a rental problem or family support? Through the stories of Fedele, Carol and Abeer, learn how Australia’s three levels of government work. Find out what local, state or territory, and federal governments are responsible for and where to turn for help. - ഒരു ബിസിനസ് തുടങ്ങാനുള്ള അനുമതി വേണമെങ്കിലും, വീട്ടുവാടക സംബന്ധിച്ച് തർക്കമുണ്ടെങ്കിലും ആരെ സമീപിക്കണം എന്നറിയാമോ? ഓസ്ട്രേലിയൻ സർക്കാർ സംവിധാനത്തിലെ മൂന്ന് തലങ്ങളെ മൂന്ന് അനുഭവ കഥകളിലൂടെ മനസിലാക്കാം. How Australia Works is an SBS podcast that uses real stories and clear explanations to help you understand how government work in Australia, how laws are made and changed, and how you can have a say. Listen to the series and find shorter versions in 60 languages on the How Australia Works main page. - ഓസ്ട്രേലിയൻ സർക്കാർ സംവിധാനത്തിന്റെ പ്രവർത്തനങ്ങൾ മനസിലാക്കാൻ സഹായിക്കുന്ന എസ് ബി എസ് പോഡ്കാസ്റ്റ് പരമ്പരയാണ് How Australia Works. നിയമങ്ങൾ എങ്ങനെയാണ് വരുന്നതെന്നും, നിങ്ങളുടെ അഭിപ്രായങ്ങൾ അതിലെങ്ങനെ…
You are already inside the system | How Australia Works - നിങ്ങൾ കൂടി ഭാഗമായ ഭരണസംവിധാനം | How Australia Works
EscuchadoHow do Australia’s governments, laws and public services affect your everyday life? Through real stories, this introduction to the series shows you where to start when you need information and support, and how to question a decision. - ഓസ്ട്രേലിയയിലെ ഭരണസംവിധാനവും, നിയമങ്ങളും, സർക്കാർ സ്ഥാപനങ്ങളും നിങ്ങളുടെ ജീവിതത്തെ എങ്ങനെയൊക്കെയാണ് ബാധിക്കുന്നത്? നിങ്ങൾക്കാവശ്യമായ വിവരങ്ങൾ എങ്ങനെ ലഭിക്കുമെന്നും, എങ്ങനെ സഹായം തേടാമെന്നുമെല്ലാം അറിയാം. How Australia Works is an SBS podcast that uses real stories and clear explanations to help you understand how government work in Australia, how laws are made and changed, and how you can have a say. Listen to the series and find shorter versions in 60 languages on the How Australia Works main page. - ഓസ്ട്രേലിയൻ സർക്കാർ സംവിധാനത്തിന്റെ പ്രവർത്തനങ്ങൾ മനസിലാക്കാൻ സഹായിക്കുന്ന എസ് ബി എസ് പോഡ്കാസ്റ്റ് പരമ്പരയാണ് How Australia Works. നിയമങ്ങൾ എങ്ങനെയാണ് വരുന്നതെന്നും, നിങ്ങളുടെ അഭിപ്രായങ്ങൾ അതിലെങ്ങനെ ഉറപ്പുവരുത്താമെന്നുമെല്ലാം അനുഭവകഥകളുടെ സഹായത്തിൽ വിശദീകരിക്കുന്നു. ഈ പരമ്പരയും,…
ഇന്നത്തെ വാർത്ത: കാത്തിരിക്കുന്നത് കടുപ്പമേറിയ ദിനങ്ങൾ; മുന്നറിയിപ്പുമായി ഓസ്ട്രേലിയൻ ട്രഷറർ
Escuchado2026 സെപ്റ്റംബർ 28ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
വീട് വില കുറയുന്നു, പലിശ കൂടുന്നു; ആദ്യ വീട് വാങ്ങുന്നവരും മക്കൾക്കായി ലോണെടുക്കുന്നവരും അറിയേണ്ടത്...
Escuchadoഓസ്ട്രേലിയയിൽ വീട് വില കുറയുകയും പലിശ നിരക്ക് വർദ്ധിക്കുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. വീട് വാങ്ങാൻ ലോണെടുക്കുന്നവർക്ക് ഇത് എത്രത്തോളം അനുകൂലമാണെന്നും, ആദ്യ വീട് വാങ്ങുന്നവർക്ക് എന്തൊക്കെ സർക്കാർ സഹായങ്ങളാണ് ലഭ്യമായിട്ടുള്ളതെന്നും, ബോറോയിംഗ് കപ്പാസിറ്റിയെ ബാധിക്കുന്ന പ്രധാന കാര്യങ്ങൾ ഏതൊക്കെയാണെന്നും കേൾക്കാം. ഓസ്ട്രേലിയയിൽ പുതിയതായി എത്തിയവരും മക്കൾക്ക് വീട് വാങ്ങാൻ സാമ്പത്തിക സഹായം നൽകാൻ ആഗ്രഹിക്കുന്ന മാതാപിതാക്കളും അറിഞ്ഞിരിക്കേണ്ട ഈ പ്രധാന വിവരങ്ങൾ ബ്രിസ്ബേനിലെ ലോൺ ഹൗസ് ലെൻഡിംഗ് സൊല്യൂഷൻസിൽ മോർട്ട്ഗേജ് ബ്രോക്കറായ ടോം ജോസഫ് പങ്കുവെക്കുന്നു. കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും... #sbsaudiopodcast
ഓസ്ട്രേലിയ പോയവാരം: രാജ്യത്ത് തൊഴിലില്ലായ്മ നിരക്കിൽ വീണ്ടും വർധന; Myer പത്ത് വർഷത്തിനിടയിലെ ഏറ്റവും വലിയ നഷ്ടത്തിൽ
Escuchadoഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞ ആഴ്ചയിലെ പ്രധാന വാർത്തകൾ കേൾക്കാം... ചുരുക്കത്തിൽ... #sbsaudiopodcast
വിസ നിയന്ത്രണം: കുടുംബാംഗങ്ങളെ ഓസ്ട്രേലിയയിലേക്ക് കൊണ്ടുവരാൻ ഇനിയെന്തെല്ലാം മാർഗ്ഗങ്ങൾ
Escuchadoകുടിയേറ്റം കുറയ്ക്കുന്നതിനായി ഓസ്ട്രേലിയൻ സർക്കാർ നയങ്ങളിൽ മാറ്റങ്ങൾ പ്രഖ്യാപിച്ചു. പുതിയ നിയന്ത്രണങ്ങൾ വിദേശ വിദ്യാർത്ഥികളെയും താത്കാലിക വിസകളിലുള്ളവരെയും എങ്ങനെയൊക്കെ ബാധിക്കുമെന്നും കുടുംബാംഗങ്ങളെ ഓസ്ട്രേലിയയിലേക്ക് കൊണ്ടുവരുവാൻ ആഗ്രഹിക്കുന്നവർ അറിയേണ്ട കാര്യങ്ങളും കേൾക്കാം. മെൽബണിലെ ഓസ്റ്റ് മൈഗ്രേഷൻ ആൻഡ് സെറ്റിൽമെന്റ് സർവീസസിൽ മൈഗ്രേഷൻ ലോയറായ എഡ്വേർഡ് ഫ്രാൻസിസ് വിശദാംശങ്ങൾ പങ്കുവെക്കുന്നു. #sbsaudiopodcast
ഇന്നത്തെ വാർത്ത: AIക്ക് നിയന്ത്രണം വേണമെന്ന് ഓസ്ട്രേലിയ; മാനദണ്ഡങ്ങൾ രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി
Escuchado2026 സെപ്റ്റംബർ 25ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
ഇന്നത്തെ വാർത്ത: മെഡികെയർ ശൃംഖലയിൽ AI ഏജൻറ് കടന്നു കയറി; അന്വേഷണം പ്രഖ്യാപിച്ച് ഓസ്ട്രേലിയ
Escuchado2026 സെപ്റ്റംബർ 24ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
നാലാം തവണയും പലിശ കൂടുമോ? റിസർവ് ബാങ്ക് തീരുമാനം അടുത്തയാഴ്ച
Escuchadoവിപണിയിൽ പണപ്പെരുപ്പ സമ്മർദം കൂടിയതോടെ പലിശനിരക്ക് വീണ്ടും ഉയർന്നേക്കുമെന്ന ചർച്ചകൾ സജീവമാണ്. വർധന പ്രാബല്യത്തിൽ വന്നാൽ, ഈ വർഷം നാലാം തവണയാകും പലിശ നിരക്ക് ഉയരുക. ഇത് ഓസ്ട്രേലിയക്കാർക്ക് സാമ്പത്തിക തിരിച്ചടിയുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. അടുത്തയാഴ്ച ചേരുന്ന റിസർവ് ബാങ്ക് യോഗത്തിൽ തീരുമാനമുണ്ടാകും. വിശദമായി കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്.... #sbsaudiopodcast
ഇന്നത്തെ വാർത്ത: ഇസ്ലാമിക് സ്റ്റേറ്റ് അംഗമെന്ന് സംശയിക്കുന്നയാൾ മെൽബണിൽ അറസ്റ്റിൽ; രൂക്ഷമായ ആക്രമണത്തിന് പദ്ധതിയിട്ടെന്ന് പൊലീസ്
Escuchado2026 സെപ്റ്റംബർ 23ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
ഓസ്ട്രേലിയൻ വിദ്യാർത്ഥികളുടെ നിലവാരം 20 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെന്ന് റിപ്പോർട്ട്:രക്ഷിതാക്കൾക്ക് എന്തുചെയ്യാം...
Escuchadoരണ്ടു പതിറ്റാണ്ടിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ് ഓസ്ട്രേലിയയിലെ പഠന നിലവാരം എന്ന് സൂചിപ്പിക്കുന്ന ആഗോള പഠന റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.കണക്ക്, വായന, ശാസ്ത്രം തുടങ്ങിയ മേഖലകളിൽ ഏഷ്യൻ രാജ്യങ്ങളിലെ വിദ്യാർത്ഥികളെക്കാൾ പിറകിലാണ് ഓസ്ട്രേലിയയിലെ വിദ്യാർത്ഥികൾ.എന്തുകൊണ്ട് പഠനനിലവാരം കുറയുന്നുവെന്നും രക്ഷിതാക്കൾക്ക് കുട്ടികളെ എങ്ങനെയൊക്കെ പഠനത്തിൽ സഹായിക്കാമെന്നും കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്. അധ്യാപകനായ ജോസ് ഇല്ലിപ്പറമ്പിലും ചില നിർദേശങ്ങൾ പങ്കുവയ്ക്കുന്നുണ്ട്.. #sbsaudiopodcast
ഇന്നത്തെ വാർത്ത: വീട് വാങ്ങാൻ സൂപ്പർ നിക്ഷേപം അനുവദിക്കുന്ന നയം ലിബറൽ പാർട്ടിക്കില്ലെന്ന് നേതാവ്
Escuchado2026 സെപ്റ്റംബർ 22ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
പസഫിക്കില് 'സൂപ്പര് എല് നിനോ'; ഓസ്ട്രേലിയയിൽ ഈ വേനൽ കടുക്കുമോ?
Escuchadoപസഫിക് സമുദ്രത്തിൽ രൂപപ്പെട്ട എൽ നിനോ ചരിത്രത്തിലെ ഏറ്റവും ശക്തമായ പ്രതിഭാസമായി മാറിയേക്കാമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എന്താണ് എൽ നിനോ എന്നും, ഇത് ഓസ്ട്രേലിയൻ കാലാവസ്ഥയിൽ എന്തൊക്കെ മാറ്റങ്ങൾ കൊണ്ടുവരുമെന്നും വിശദമായി കേൾക്കാം... #sbsaudiopodcast
ഇന്നത്തെ വാർത്ത: ഓസ്ട്രേലിയയിൽ രണ്ട് ദിവസത്തിനുള്ളിൽ 4 ഗാർഹീക പീഡന മരണങ്ങൾ; മരിച്ചവരിൽ അഞ്ച് വയസ്സുകാരനും
Escuchado2026 സെപ്റ്റംബർ 21ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
വീടുവാങ്ങുന്നവർക്ക് വിപണി അനുകൂലം: ഓഫർ കൊടുക്കും മുമ്പ് ഇക്കാര്യങ്ങൾ അറിഞ്ഞുവയ്ക്കാം...
Escuchadoഓസ്ട്രേലിയൻ ഭവന വിപണി ഇപ്പോൾ വീട് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂലമാണെന്നാണ് റിപ്പോർട്ടുകൾ. വീടുകൾക്ക് ആവശ്യക്കാർ കുറഞ്ഞത് വിലയിൽ മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഇത് വീട് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വിലപേശലിന് കൂടുതൽ സാധ്യതകൾ നൽകുന്നു. എന്നാൽ ഒരു വീട് വാങ്ങാൻ തീരുമാനിക്കുമ്പോൾ വിൽപ്പനക്കാരൻ ആവശ്യപ്പെടുന്ന വിലയിൽ നിന്ന് എത്രത്തോളം കുറച്ച് ഓഫർ നൽകാം? വിലപേശലിനപ്പുറം, ഒരു വീട് വാങ്ങുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്? മെൽബണിലെ ബയേഴ്സ് നിഷിൽ ബയേഴ്സ് ഏജന്റായി പ്രവർത്തിക്കുന്ന വിവേക് കൃഷ്ണൻ ഇക്കാര്യങ്ങൾ വിശദീകരിക്കുന്നു. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും... #sbsaudiopodcast
ഓസ്ട്രേലിയ പോയവാരം: പലിശ നിരക്ക് വീണ്ടും ഉയർന്നേക്കും; യൂറോപ്യൻ യൂണിയനിൽ ഓസ്ട്രേലിയക്ക് 'അസോസിയേറ്റ് അംഗത്വം' പരിഗണനയിൽ
Escuchadoഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞ ആഴ്ചയിലെ പ്രധാന വാർത്തകൾ കേൾക്കാം... ചുരുക്കത്തിൽ... #sbsaudiopodcast
ഇന്നത്തെ വാർത്ത: ഓസ്ട്രേലിയയിൽ വിസ കാലാവധി കഴിഞ്ഞവരെ കണ്ടെത്താൻ 100 ഓഫീസർമാർ; പദ്ധതിക്കെതിരെ വിമർശനം
Escuchado2026 സെപ്റ്റംബർ 18ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
പൗരത്വം കിട്ടി, പാസ്പോർട്ടും: ഓസ്ട്രേലിയക്കാരനാകാൻ ഇത്രയും മതിയോ?
Escuchadoഓസ്ട്രേലിയൻ പാസ്പോർട്ടുള്ള മലയാളികൾ ഓസ്ട്രേലിയൻ പൗരത്വത്തെ എങ്ങനെയാണ് കാണുന്നത്. സ്വന്തം രാജ്യം എന്ന ബോധം മലയാളികൾക്ക് അനുഭവപ്പെടാറുണ്ടോ? ഓസ്ട്രേലിയൻ പൗരത്വം ലഭിച്ച ശേഷമുളള ജീവിതാനുഭവങ്ങൾ, ചില ഓസ്ട്രേലിയൻ മലയാളികൾ പങ്കുവെക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും... #sbsaudiopodcast
ഇന്നത്തെ വാർത്ത: വിസ നിയന്ത്രണങ്ങൾ കടുപ്പിച്ച് ഓസ്ട്രേലിയ; സന്ദർശക വിസയിലുള്ളവർക്ക് വിസ മാറ്റം അനുവദിക്കില്ലെന്ന് സർക്കാർ
Escuchado2026 സെപ്റ്റംബർ 17ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
ഓസ്ട്രേലിയൻ സ്റ്റുഡന്റ് വിസയിൽ വൻ മാറ്റം: ഇനി കുടുംബത്തെ കൊണ്ടുവരാനാകില്ല; കോഴ്സ് മാറാനും നിയന്ത്രണം
Escuchadoഓസ്ട്രേലിയയിൽ പഠിക്കാനെത്തുന്നവർക്കുള്ള വിസകളിൽ പുതിയ നിയന്ത്രണങ്ങളേർപ്പെടുത്തുമെന്ന് ഫെഡറൽ സർക്കാർ പ്രഖ്യാപിച്ചു. ഭൂരിഭാഗം സ്റ്റുഡന്റ് വിസകളിലും കുടുംബത്തെ കൊണ്ടുുവരുന്നത് നിർത്തലാക്കുകയും, പഠന ശേഷം പുതിയ കോഴ്സുകളിലേക്ക് മാറുന്നതിന് കർശന വ്യവസ്ഥകൾ ഏർപ്പെടുത്തുകയും ചെയ്യും. വിശദാംശങ്ങൾ കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്... ഓസ്ട്രേലിയയില് നിന്നുള്ള വാര്ത്തകളും, ഓസ്ട്രേലിയന് മലയാളികളുടെ വിശേഷങ്ങളും കേള്ക്കാനായി എസ് ബി എസ് മലയാളം പോഡ്കാസ്റ്റുകള് പിന്തുടരുക. ഓസ്ട്രേലിയന് കുടിയേറ്റജീവിതത്തില് അറിഞ്ഞിരിക്കേണ്ട നിയമങ്ങളും ജീവിതരീതികളുമെല്ലാം മനസിലാക്കാന് ഞങ്ങളുടെ ഓസ്ട്രേലിയന് വഴികാട്ടി പോഡ്കാസ്റ്റും പിന്തുടരാം.
ഇന്നത്തെ വാർത്ത: ലേബർ പാർട്ടിയുടെ കുടിയേറ്റ നയം നാളെ പ്രഖ്യാപിക്കും; വിദ്യാർത്ഥി വിസകളിൽ കൂടുതൽ നിയന്ത്രണമുണ്ടാകും
Escuchado2026 സെപ്റ്റംബർ 16ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
'ആൻഡ്രോപോസ്' എങ്ങനെയൊക്കെ ബാധിക്കാം: 40കളിലെത്തുന്ന പുരുഷൻമാർ അറിഞ്ഞിരിക്കണം
Escuchadoമാനസികാരോഗ്യ പ്രശ്നങ്ങൾ തുറന്നുപറയാൻ പുരുഷന്മാർ പലപ്പോഴും മടിക്കാറുണ്ട്. ജോലി, കുടുംബം, ബന്ധങ്ങൾ, കുടിയേറ്റ ജീവിതം, പ്രായമാകൽ തുടങ്ങി പല സാഹചര്യങ്ങളും അവരുടെ മാനസികാരോഗ്യത്തെ ബാധിക്കാം. ഓസ്ട്രേലിയയിൽ കഴിയുന്ന പുരുഷന്മാർ നേരിടുന്ന മാനസികാരോഗ്യ പ്രശ്നങ്ങൾ, അവ തിരിച്ചറിയേണ്ടത് എങ്ങനെ, എപ്പോൾ സഹായം തേടണം? മെൽബണിലെ ഇന്നർ ഈസ്റ്റേൺ സൈക്കോളജിയിലെ സൈക്കോളജിസ്റ്റ് ഐശ്വര്യ നായർ വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും... #sbsaudiopodcast
ഇന്നത്തെ വാർത്ത: പ്രധാനമന്ത്രിയുടെ അമ്മക്കെതിരായ പരാമർശത്തിൽ പോളിൻ ഹാൻസൺ മാപ്പ് പറഞ്ഞു
Escuchado2026 സെപ്റ്റംബർ 15ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
ഇന്നത്തെ വാർത്ത: താത്കാലിക വിസകൾ 7.5 ലക്ഷമാക്കി കുറയ്ക്കും; വൺനേഷൻറെ നയത്തിനെതിരെ വ്യാപക വിമർശനം
Escuchado2026 സെപ്റ്റംബർ 14ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
Travelling safely in rural and remote Australia - ഓസ്ട്രേലിയയുടെ ഉൾപ്രദേശങ്ങളിലേക്ക് പോയിട്ടുണ്ടോ? യാത്ര പോകുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം...
EscuchadoAustralia is a vast and diverse country to explore, but driving in rural and remote areas can involve conditions you may not encounter in cities. Knowing what to expect and how to prepare can help you travel more safely and confidently. - ഓസ്ട്രേലിയൻ 'ഔട്ട് ബാക്ക്' യാത്രകൾ ഏറെ മനോഹരമാണെങ്കിലും നഗരങ്ങളിൽ പരിചിതമല്ലാത്ത നിരവധി സാഹചര്യങ്ങൾ ഉൾനാടൻ പ്രദേശങ്ങളിൽ നേരിടേണ്ടി വരാം. ഓസ്ട്രേലിയയുടെ ഗ്രാമീണ-ഉൾനാടൻ മേഖലകളിലൂടെ യാത്ര ചെയ്യുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും സ്വീകരിക്കേണ്ട മുൻകരുതലുകളും അറിയാം ഓസ്ട്രേലിയൻ വഴികാട്ടിയുടെ പുതിയ എപ്പിസോഡിലൂടെ...
ഓസ്ട്രേലിയ പോയവാരം : കുടിയേറ്റ നയത്തിൽ തിടുക്കമില്ലെന്ന് ലേബർ; അൽഗോരിതം പരിഷ്കരണം രാഷ്ട്രീയ സെൻസർഷിപ്പെന്ന് പ്രതിപക്ഷം
Escuchadoഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞ ആഴ്ചയിലെ പ്രധാന വാർത്തകൾ കേൾക്കാം... ചുരുക്കത്തിൽ.... #sbsaudiopodcast
ഇന്നത്തെ വാർത്ത: അന്താരാഷ്ട്ര ഭീകരവാദം ഓസ്ട്രേലിയക്ക് ഭീഷണിയെന്ന് മുന്നറിയിപ്പ്; ഭീകര സംഘടനകൾ സ്വാധീനം കൂട്ടുകയാണെന്നും ASIO
Escuchado2026 സെപ്റ്റംബർ 11ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
സൂപ്പർ ഫണ്ടിൽ നിന്ന് വാടകയും ലോണും അടയ്ക്കാം; വൺ നേഷൻ പാർട്ടിയുടെ പുതിയ നയം റിട്ടയർമെൻറിനെ ബാധിക്കുമോ?
Escuchadoവാടകയും മോർട്ട്ഗേജും അടയ്ക്കാൻ സൂപ്പറാനുവേഷൻ തുകയുടെ ഒരു ഭാഗം അനുവദിക്കണമെന്നാണ് വൺ നേഷന്റെ നിർദേശം. ജീവിതച്ചെലവിലെ സമ്മർദ്ദം നേരിടുന്നവർക്ക് ഈ നയം ഹ്രസ്വകാല ആശ്വാസം നൽകുമെന്നാണ് പാർട്ടിയുടെ വാദം. എന്നാൽ റിട്ടയർമെൻിനെ ഇത് ബാധിക്കുമെന്നാണ് വിമർശനം. ഇതുമായി ബന്ധപ്പെട്ട് ഉയർന്ന വിമർശനങ്ങളും, വാർത്തയുടെ വിശദാംശങ്ങളും കേൾക്കാം... #sbsaudiopodcast
ഇന്നത്തെ വാർത്ത: ഓസ്ട്രേലിയയിൽ രണ്ടര ലക്ഷത്തിലധികം വീടുകൾ അപകടത്തിൽ; 230 ബില്യൺ ഡോളറിന്റെ നഷ്ടമുണ്ടാകുമെന്ന് മുന്നറിയിപ്പ്
Escuchado2026 സെപ്റ്റംബർ 10ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast